മുംബൈ: നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിയുതിര്‍ത്ത പ്രതികള്‍ നടന്‍ രണ്‍കബീറിനെയും ലക്ഷ്യമിട്ടിരുന്നതായി വിവരം. പ്രതികള്‍ രണ്‍വീറിന്റെ ബാന്ദ്രയിലെ വസതി നീരീക്ഷിച്ചിരുന്നതായും പ്രതികള്‍ കൂടുതല്‍ താരങ്ങളെ ലക്ഷ്യമിട്ടോയെന്നും അന്വേഷിക്കുമെന്നും മുംബൈ പൊലീസ് പറഞ്ഞു.
ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘാംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരം കുനാല്‍, സുമിത് എന്നിവരാണ് അമൃത്സറില്‍നിന്നു തോക്കും 20 തിരകളും ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിടിയിലായ രാധയും ബബിതയുമാണു ട്രെയിന്‍മാര്‍ഗം അവ മുംബൈയിലെത്തിച്ച് അക്രമികള്‍ക്കു കൈമാറിയത്. മുംബൈയില്‍ പ്രതികള്‍ക്കൊപ്പം താമസിച്ച ജതിന്‍, സമീര്‍ എന്നിവരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ആയുധം എത്തിച്ച് നല്‍കിയ ഉറവിടം, കൂടുതല്‍ വ്യക്തികളുടെ പങ്കാളിത്തം എന്നിവ അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

രണ്‍വീറിനെ അക്രമിസംഘം നിരീക്ഷിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം അക്കാര്യവും പരിശോധിക്കും പ്രതികള്‍ ഇത്തരം നിരീക്ഷണം നടത്തിയത് സിനിമാ താരങ്ങളെ ലക്ഷ്യമിട്ടുള്ള വലിയ പദ്ധതിയുടെ ഭാഗമാണോ എന്ന സാധ്യതയും വെടിവയ്പിനു മുന്‍പുള്ള പ്രതികളുടെ നീക്കങ്ങളും വിശദമായി പരിശോധിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. സംഘം നടന്‍ സല്‍മാന്‍ ഖാനെയാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍, വീടിനു പുറത്തും യാത്രാവേളയിലുമുള്ള സുരക്ഷ കണ്ട് പിന്‍വാങ്ങുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 2024 ല്‍ സല്‍മാന്‍ ഖാന്റെ വസതിക്കുനേരെ വെടിവയ്പ് നടന്ന ശേഷം സുരക്ഷ ശക്തമാക്കിയിരുന്നു. വൈ-പ്ലസ് സുരക്ഷയാണുള്ളത്.
അതേസമയം, നടന്‍ ടൈഗര്‍ ഷറോഫിനു നേരെ ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘം വെടിയുതിര്‍ത്ത കേസില്‍ 7 പേര്‍ കൂടി അറസ്റ്റിലായി. ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നായി 4 പേരും മുംബൈയില്‍ നിന്നു 2 പേരും ഗുജറാത്തില്‍ നിന്ന് ഒരാളുമാണു പിടിയിലായത്. അതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

അതേസമയം, നടന്‍ ടൈഗര്‍ ഷറോഫിനു നേരെ ലോറന്‍സ് ബിഷ്‌ണോയ് ഗുണ്ടാസംഘം വെടിയുതിര്‍ത്ത കേസില്‍ 7 പേര്‍ കൂടി അറസ്റ്റിലായി. ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നായി 4 പേരും മുംബൈയില്‍ നിന്നു 2 പേരും ഗുജറാത്തില്‍ നിന്ന് ഒരാളുമാണു പിടിയിലായത്. അതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.





















