സൗദി- ഹൂതി സംഘര്‍ഷം; എണ്ണവില റോക്കറ്റ് പോലെ കുതിക്കുന്നു, ബാരലിന് 113 ഡോളറിന് മുകളില്‍

Oct 23, 2026

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 113 ഡോളറിന് മുകളിലാണ്. ഇന്നലെ മാത്രം നാലുശതമാനമാണ് ഉയര്‍ന്നത്.

സൗദി അറേബ്യയില്‍ യെമനിലെ ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ആക്രമണമാണ് എണ്ണവില ഉയരാന്‍ കാരണം. ഇത് എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇതാണ് എണ്ണവില ഉയരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനിടെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാണ് സൗദി അരാംകോയുടെ ദഹ്‌റാനിലെ ആസ്ഥാനം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. വര്‍ധിച്ചുവരുന്ന സംഘര്‍ഷം സൗദിയിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും പ്രാദേശിക ഊര്‍ജ്ജ വിതരണത്തെയും ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂടാതെ ലിബിയയിലെ പൈപ്പ് ലൈനില്‍ ഉണ്ടായ തകരാറുകളും എണ്ണവില വര്‍ധിക്കുമെന്ന ആശങ്കകള്‍ ഇരട്ടിയാക്കിയിട്ടുണ്ട്.

LATEST NEWS
പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

പാമ്പാടിയില്‍ വിദ്യാര്‍ഥിനികളുടെ അപകടമരണം; റോഡില്‍ അപകടകരമായി നിന്ന് സംസാരിച്ചവര്‍ മുഖ്യകാരണക്കാര്‍

കൊച്ചി: പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച...