വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം. യു.ഡി.എഫ്

Oct 26, 2026

വേങ്ങോട്: അശാസ്‌ത്രീയമായ ഓട നിർമ്മാണം നിമിത്തം 16 -ാoമൈൽ വേങ്ങോട് റോഡിൽ തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിനു സമീപം കൊടുംവളവിൽ മഴക്കാലത്ത് വലിയ തോതിൽ ഉള്ള വെള്ളക്കെട്ട് ഉണ്ടാകുന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ബ്രേക്ക്ഡൗൺ ആകുന്നതും പതിവായിരിക്കുന്നു.

ലക്ഷങ്ങൾ ചെലവിട്ട് കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്താണ് ഓട നിർമ്മിച്ചത്. റോഡിനേക്കാൾ ഉയരത്തിൽ ഓടയുടെ നിർമ്മാണം നടത്തിയതിൽ ഉണ്ടായ വീഴ്ചയാണ് ഇത്തരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമാകുന്നത് എന്ന് യു.ഡി.എഫ് പോത്തൻ കോട് പഞ്ചായത്ത് ചെയർമാൻ ആർ.എസ്.വിനോദ് മണി പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കാത്ത പക്ഷം ശക്തമായ സമരപപാടികൾ സംഘടിപ്പിക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുണ്ട്.

LATEST NEWS
വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

വെല്ലൂര്‍: അതീവ രഹസ്യ സ്വഭാവമുള്ള സൈനിക വിവരങ്ങള്‍ വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയ്ക്ക്...