വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു; അതേ വെള്ളം കുടിച്ച ഭാര്യയും മകനും ആശുപത്രിയിൽ

Oct 24, 2026

ചിറയിൻകീഴ്: വീട്ടിൽ വിഷം കലർത്തിയ വെള്ളം കുടിച്ച് ഗൃഹനാഥൻ മരിച്ചു.ഇതറിയാതെ അതേ വെള്ളം കുടിച്ച ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനൊടുക്കിയെന്നാണ് പുറത്തുവരുന്ന വിവരം.

വിനോദ് വിഷം കലർത്തിയ വിവരം അറിയാതെ മുറിയിലുണ്ടായിരുന്ന വെള്ളം ഭാര്യ സിന്ധുവും മകൻ മിഥുനും കുടിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ചികിത്സയ്ക്കായി ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിലേക്കും അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചിറയിൻകീഴ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

എന്നാൽ സ്ത്രീയും മകനും കുടിച്ച വെള്ളത്തിൽ വിഷാംശം ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിലെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റിയത്.

LATEST NEWS
ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു, യാത്രക്കാരെയും ഡ്രൈവറെയും രക്ഷപ്പെടുത്തി; തമിഴ്‌നാട്ടില്‍ പെരുമഴ

ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞു, യാത്രക്കാരെയും ഡ്രൈവറെയും രക്ഷപ്പെടുത്തി; തമിഴ്‌നാട്ടില്‍ പെരുമഴ

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തമായ മഴ. ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ...

‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം...