അബുദാബിയില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സ്വകാര്യ സ്‌കൂളുകളില്‍ സ്വദേശി അധ്യാപകരെ നിയമിക്കും

Oct 24, 2026

അബുദാബി: അബുദാബിയില്‍ ക്ലാസ് മുറികളില്‍ സ്വദേശി അധ്യാപകരുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സ്വദേശിവല്‍ക്കരണ നയം അവതരിപ്പിച്ചു. അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000-ത്തിലധികം യുഎഇ സ്വദേശികളെ അധ്യാപകരായി നിയമിക്കാനാണ് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ(ADEK) ലക്ഷ്യം.

സ്വകാര്യ മേഖലയില്‍ യുഎഇ പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘നഫിസ്’ എന്ന ദേശീയ പദ്ധതിയുമായും, മാനവ വിഭവശേഷി, സ്വദേശി മന്ത്രാലയവുമായും സഹകരിച്ചാണ് ഈ നയം നടപ്പിലാക്കുന്നത്. അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ നിയമനങ്ങള്‍ നടക്കുക. സ്വദേശി പ്രതിഭകള്‍ക്ക് പരിശീലനവും യോഗ്യതയും ഉറപ്പാക്കാനും സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് മികച്ച കരിയര്‍ വളര്‍ച്ച നല്‍കാനും ഈ പദ്ധതി സഹായിക്കും.

അബുദാബിയിലെ സ്വകാര്യ സ്‌കൂളുകളില്‍ അധ്യാപന മേഖലയിലേക്ക് സ്വദേശി പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും, അവരെ യോഗ്യരാക്കുന്നതിനുമുള്ള അവസരങ്ങള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് ഈ നയം ആരംഭിച്ചത്. നിയന്ത്രണ നയങ്ങള്‍, ദേശീയ പ്രതിഭകളെ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍, തൊഴില്‍ പാതകള്‍ക്കുള്ള പിന്തുണ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തൊഴില്‍ വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ പരിശീലനം നേടുന്നതിനും, യോഗ്യത നേടുന്നതിനും, ജോലി കണ്ടെത്തുന്നതിനും എമിറാത്തി പൗരന്മാര്‍ക്ക് വ്യക്തമായ വഴികള്‍ ഒരുക്കുന്ന ഒരു സമഗ്ര സമീപനമാണിത്.

LATEST NEWS
‘ഇപി എന്റെ പ്രിയ സഖാവ്; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു’; കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍

‘ഇപി എന്റെ പ്രിയ സഖാവ്; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു’; കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍

കണ്ണൂര്‍: ഇപി ജയരാജന്റെ ഭാര്യക്കെതിരായ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ആരോപണത്തില്‍ തനിക്ക് ഒരു...

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ദീപാവലി സമയത്ത് 10,000 കോടിയുടെ കച്ചവടം പോകും; സമരം മാറ്റിവെയ്ക്കണമെന്ന് രാഹുലിനോട് വ്യാപാരികള്‍

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇന്ത്യ മുന്നണി'...