പെരുംകുളം: ആറ്റിങ്ങൽ ബി.ആർ.സി. നടപ്പിലാക്കുന്ന ഡയപ്പർ ചാലഞ്ചിലേക്ക് പെരുംകുളം എ.എം.എൽ.പി. സ്കൂളിന്റെ സ്നേഹസമ്മാനം. സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് സമാഹരിച്ച ഡയപ്പറുകൾ ബി.പി.സി. ജമീൽ ഏറ്റുവാങ്ങി.
ആറ്റിങ്ങൽ ബി ആർ സി യിൽ വെച്ച് നടന്ന ചടങ്ങിൽ ബി.ആർ.സി ട്രെയിനർമാരായ സുവീഷ്, കിരൺ, ആനന്ദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രീത, എലിസബത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ റീന, മുംതാസ്, സബീർ, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു. കൂടാതെ വിദ്യാർത്ഥി പ്രതിനിധികളായ നദ, അമാൻ അഫീഫ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സ്കൂൾ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടത്തിയ ഈ കൂട്ടായ്മ മാതൃകാപരമായ ഒന്നായി മാറിയിരിക്കുകയാണ്.



















