അഞ്ചുതെങ്ങ് സ്വദേശിയുടെ നോവലിന്റെ പ്രകാശനം നവംബർ ഒന്നിന് രാജീവ്‌ അഞ്ചൽ നിർവ്വഹിക്കും

Oct 28, 2026

അഞ്ചുതെങ്ങ് സ്വദേശി എഴുതിയ നോവൽ നവംബർ 1ന് രാജീവ്‌ അഞ്ചൽ കായിക്കരയിൽ പ്രകാശനം ചെയ്യും. ​കായിക്കര കിഴക്കു വിളാകത്തു വീട്ടിൽ വേണുവിന്റെയും മിനിയുടേയും മകൻ വി. എം. വൈശാഖാണ് മഹാബലവാനായ ഭീമസേനന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ഭീമായനം’ എന്ന പുസ്തകം എഴുതിയത്.

പുസ്തകത്തിന്റെ പ്രകാശനം കേരള പിറവി ദിനത്തിൽ കായിക്കര ആശാൻ സ്മാരകത്തിൽ വെച്ച് രാവിലെ 10:00 മണിക്ക് പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ നിർവ്വഹിക്കും.​ പാൻഡോറ ബുക്‌സ്.ഇൻ (Pandora Books.in) ആണ് പുസ്തകത്തിന്റെ പ്രസാധകർ. ചടങ്ങിൽ സാംസ്കാരിക – സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

LATEST NEWS
ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചു: സൗദിയിൽ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചു: സൗദിയിൽ മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ വധശിക്ഷാ ഭീഷണിയിൽ

തൃശൂർ: മികച്ച ജോലിയും ഒപ്പം പുണ്യഭൂമിയിൽ സൗജന്യ ഉംറ നിർവ്വഹണവും വാഗ്ദാനം ചെയ്ത് ലഹരിക്കടത്ത് മാഫിയ...