മൂന്നുതവണ ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്; നീരജ് യാദവ് ജീവനൊടുക്കി

Oct 28, 2026

ഡല്‍ഹി: ഏഷ്യന്‍ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് യാദവ് ആത്മഹത്യ ചെയ്തു. തന്റെ വസതിയില്‍ വെച്ച് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ നീരജ് യാദവ്, ഏഷ്യന്‍ പാരാ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.

എ55 വിഭാഗത്തില്‍ മത്സരിച്ചിരുന്ന 42-കാരനായ യാദവ്, ഡോപ്പിങ് ആരോപണത്തെത്തുടര്‍ന്നുണ്ടായ വിലക്ക് കാരണം ഈ മാസം ആദ്യം ഐച്ചി-നഗോയയില്‍ നടന്ന ഏഷ്യന്‍ പാരാ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഏഴാം വയസ്സില്‍ പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്ന നീരജ് യാദവ്, ആദ്യം വീല്‍ചെയര്‍ ടെന്നീസാണ് പരിശീലിച്ചിരുന്നത്. പിന്നീട് പാരാ-അത്ലറ്റിക്‌സിലേക്ക് മാറി. ഷോട്ട് പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ തുടങ്ങിയ, ഇരുന്നുകൊണ്ട് മത്സരിക്കുന്ന ഫീല്‍ഡ് ഇനങ്ങളുള്‍പ്പെടുന്ന എ55 വിഭാഗത്തിലാണ് യാദവ് മത്സരിച്ചിരുന്നത്.

ഇന്ത്യയിലെ മികച്ച പാരാ-അത്ലറ്റുകളില്‍ ഒരാളായ യാദവ്, 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും, 2023-ല്‍ ഹാങ്ഷൂവില്‍ നടന്ന ഗെയിംസില്‍ ജാവലിന്‍ ത്രോയിലും ഡിസ്‌കസ് ത്രോയിലുമായിരുന്നു സ്വര്‍ണ്ണം നേടിയത്. നീരജിന്റെ മരണം ദൗര്‍ഭാഗയകരമെന്ന് ഇന്ത്യന്‍ പാരാ-അത്ലറ്റിക്‌സ് ടീം ഹെഡ് കോച്ച് എസ്. സത്യനാരായണന്‍ പറഞ്ഞു.

LATEST NEWS
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര...

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ: കല്‍ബ ക്ലോക്ക് ടവറിന് സമീപം തിരക്ക് കുറയ്ക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍...