കല്‍ബ ക്ലോക്ക് ടവറിന് സമീപത്ത് സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍; പ്രഖ്യാപനവുമായി ഷാര്‍ജ ഭരണാധികാരി

Oct 28, 2026

ഷാര്‍ജ: കല്‍ബ ക്ലോക്ക് ടവറിന് സമീപം തിരക്ക് കുറയ്ക്കാന്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടവര്‍ നിര്‍മിക്കുമെന്ന് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കല്‍ബ യൂണിവേഴ്‌സിറ്റിക്ക് സമീപമാണ് പുതിയ പദ്ധതി യാഥാര്‍ഥ്യമാവുക. ഷാര്‍ജ റേഡിയോ ആന്‍ഡ് ടിവിയുടെ ‘അല്‍ ഖാത്ത് അല്‍ മുബാഷിര്‍’ (നേര്‍രേഖ) പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പുതിയ ടവറിനോട് ചേര്‍ന്ന് വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളുള്ള പൂന്തോട്ടവും വിവിധ വിനോദങ്ങള്‍ അടങ്ങിയ ഇന്‍ഡോര്‍ ഗെയിംസ് ഹാളും സജ്ജീകരിക്കുമെന്ന് ഷെയ്ഖ് സുല്‍ത്താന്‍ വ്യക്തമാക്കി. ഷാര്‍ജയിലുടനീളം സാമൂഹിക സേവന സാന്ത്വന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ഖോര്‍ഫക്കാന്‍ റോഡില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക സൗകര്യങ്ങളോടെയുള്ള സംയോജിത പരിചരണ നഗരത്തിനും ഷാര്‍ജ ഭരണാധികാരി അംഗീകാരം നല്‍കിയിട്ടുണ്ട്. പ്രായമായവര്‍ക്കായുള്ള 2 സംരക്ഷണ കേന്ദ്രങ്ങള്‍, 2 ഫിസിയോതെറപ്പി മന്ദിരങ്ങള്‍, ലഹരിവിമുക്തി നേടുന്നവര്‍ക്കുള്ള 2 പുനരധിവാസ കേന്ദ്രങ്ങള്‍, 2 ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, വനിതാ സംരക്ഷണ കേന്ദ്രം, ഇവന്റ്‌സ് സ്‌ക്വയര്‍, സോഷ്യല്‍ സെന്റര്‍, പൂന്തോട്ടങ്ങള്‍, പള്ളി, 390 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യം എന്നിവ ഇതിലുണ്ടാകും.

കല്‍ബ ബീച്ചില്‍ 700 മീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ വികസന പദ്ധതി 2026 ഡിസംബറോടെ പൂര്‍ത്തിയായേക്കും. റസ്റ്ററന്റുകള്‍, കഫേകള്‍, കിയോസ്‌കുകള്‍, ഓട്ടത്തിനും സൈക്ലിങ്ങിനുമുള്ള പ്രത്യേക പാതകള്‍, ഫുട്‌ബോള്‍-വോളിബോള്‍ കോര്‍ട്ടുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍ എന്നിവ പദ്ധതിയിലുണ്ട്.

LATEST NEWS
ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര...

‘വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല’

‘വെളുപ്പ് കൂടുതലായതു കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ ഉത്തരേന്ത്യൻ നടിമാരെ നായികയാക്കുന്നത്; എനിക്കതിനോട് യോജിപ്പില്ല’

തെലുങ്ക്- ഹിന്ദി ചിത്രമായ 'രക്ത ചരിത്ര'ത്തിലൂടെയാണ് നടി രാധിക ആപ്തെ തെന്നിന്ത്യൻ സിനിമയിൽ...