തൃശ്ശൂർ കുണ്ടായിൽ കാട്ടാന ഉപയോഗശൂന്യമായ കിണറ്റിൽ വീണു

Oct 29, 2026

തൃശ്ശൂർ: തൃശ്ശൂർ കുണ്ടായിയിൽ സ്വകാര്യ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ കാട്ടാന വീണു. കുണ്ടായി–ചൊക്കന റോഡിലുള്ള ഹാരിസൺ മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ കാട്ടാന കിണറ്റിൽ അകപ്പെട്ടത്. ഇന്ന് രാവിലെ പതിവുപോലെ ജോലിക്കെത്തിയ തോട്ടം തൊഴിലാളികളാണ് കിണറ്റിനുള്ളിൽ കാട്ടാന അകപ്പെട്ടത് ആദ്യം കാണുന്നത്.

കിണറ്റിന് ആഴം താരതമ്യേന കുറവായതിനാൽ കാട്ടാനയ്ക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ച് നിരപ്പാക്കി മൺപാതയൊരുക്കി ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റി കാട്ടിലേക്ക് തിരികെ അയക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

കുണ്ടായി, ചൊക്കന മേഖലകളിൽ കഴിഞ്ഞ കുറച്ചുനാളുകളായി കാട്ടാന ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞദിവസം കുട്ടികളടക്കം മുപ്പതോളം കാട്ടാനകൾ അടങ്ങുന്ന വലിയൊരു ആനക്കൂട്ടം ഇവിടെ തമ്പടിച്ചിരുന്നു. അതിരാവിലെ റബ്ബർ ടാപ്പിംഗിനായി തോട്ടത്തിലേക്ക് പോകുന്ന തൊഴിലാളികൾക്കുനേരെ പലതവണ കാട്ടാനകളുടെ ആക്രമണമുണ്ടായിട്ടുണ്ട്.

കാട്ടാനകൾ തോട്ടത്തിലും റോഡിലും നിലയുറപ്പിച്ചിരിക്കുന്നതിനാൽ പ്രദേശവാസികളും തോട്ടം തൊഴിലാളികളും ഭീതിയിലാണ് കഴിയുന്നത്. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഭീതി പടർത്തുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

LATEST NEWS
‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനെല്ലൂരില്‍ 17 കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച...

പുഴുവിനെ അധ്യാപകന്‍ കൊണ്ടിട്ടത്; വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

പുഴുവിനെ അധ്യാപകന്‍ കൊണ്ടിട്ടത്; വാര്‍ത്ത സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍

കോഴിക്കോട്: കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന പ്രചാരണം ചിലര്‍ ബോധപൂര്‍വം നടത്തിയതെന്ന്...