കോഡിങ്, സൈബര്‍ സുരക്ഷ, മികച്ച പ്രകടനം; ഗൂഗിളിന് പുതിയ എഐ മോഡല്‍, ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി

Oct 29, 2026

ഡല്‍ഹി: ഏറ്റവും പുതിയ എഐ മോഡലായ ജെമിനി 4 കാര്‍ബണ്‍ പുറത്തിറക്കി ഗൂഗിള്‍. കോഡിങ്, സങ്കീര്‍ണ്ണമായ എഞ്ചിനീയറിങ് ജോലികള്‍, സൈബര്‍ സുരക്ഷ എന്നിവയ്ക്കായി രൂപകല്‍പ്പന ചെയ്ത മോഡലാണിത്. രണ്ടാഴ്ച മുമ്പ് പുറത്തിറക്കിയ ഗൂഗിള്‍ ജെമിനി 4 ആര്‍ഗോണ്‍ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തല്‍, അപകടസാധ്യതകള്‍ വിലയിരുത്തല്‍ പിഴവുകള്‍ പരിഹരിച്ച് സുരക്ഷിതമാക്കല്‍ എന്നിവയില്‍ അത്യാധുനികമായ പ്രകടനമാണ് ജെമിനി 4 കാര്‍ബണ്‍ കാഴ്ചവെക്കുന്നത്.

ആര്‍ഗോണിനെ അപേക്ഷിച്ച് ഇരട്ടിയലധികം വിജയകരമായി സുരക്ഷിതമായ കോഡുകള്‍ നിര്‍മ്മിക്കാന്‍ കാര്‍ബണിന് സാധിക്കും. ദിവസങ്ങളോളം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് സങ്കീര്‍ണ്ണമായ കോഡിങ് പ്രശ്‌നങ്ങള്‍ക്കും സിസ്റ്റം ബഗുകള്‍ക്കും സ്വയം പരിഹാരം കണ്ടെത്താന്‍ ഈ മോഡലിന് ശേഷിയുണ്ട്.ഗൂഗിളിന്റെ അഭിപ്രായത്തില്‍ ആര്‍ട്ടിഫിഷ്യല്‍ അനാലിസിസ് ഇന്റലിജന്‍സ് ഇന്‍ഡക്‌സ് 5.0 ല്‍ 59 സ്‌കോറുമായി ജെമിനി 4 കാര്‍ബണ്‍ ഒന്നാം സ്ഥാനത്താണ്.

കോഡിങ്, ശാസ്ത്രീയ ജോലികള്‍, വെബ് ഡെവലപ്പിങ്, മള്‍ട്ടിമോഡല്‍ എന്നിവയിലുടനീളം മോഡല്‍ മികച്ച പെര്‍ഫോര്‍മെന്‍സ് നല്‍കുന്നുവെന്ന് കമ്പനി പറഞ്ഞു. വ്യാജവിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാനും പ്ലഗിന്‍/പ്രോംപ്റ്റ് ആക്രമണങ്ങളെ പ്രതിരോധിക്കാനും മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ട്. യു.എസ് ഗവണ്‍മെന്റിന്റെ പ്രീറിലീസ് പരിശോധനകളുടെയും ഗൂഗിളിന്റെ ‘ഫെയര്‍വിന്‍ഡ് പ്രോഗ്രാമിന്റെ’ ഭാഗമായും ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്കാണ് കാര്‍ബണ്‍ ലഭ്യമാക്കുന്നത്.

LATEST NEWS
കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ...