ക്വാറിയിലെ വെള്ളക്കെട്ടിൽ ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Oct 30, 2026

പാലക്കാട്: കറുകപുത്തൂരിലെ പ്രവർത്തനരഹിതമായ ക്വാറിയിലെ ആഴമേറിയ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂർ നീണ്ട ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. പാലക്കാട് തിരുമിറ്റക്കോട് ചഴിയാട്ടിരി സ്വദേശി സി. അബു താഹിർ (40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് കറുകപുത്തൂരിൽ അപകടം നടന്നത്. പ്രവർത്തനരഹിതമായ ക്വാറിയിലേക്ക് മണൽ ഇറക്കുന്നതിനായി എത്തിയതായിരുന്നു താഹിർ. മണൽ തട്ടാനായി ലോറി പുറകിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി ക്വാറിയിലെ ഖനനം മൂലം രൂപപ്പെട്ട 15 അടിയിലധികം ആഴമുള്ള വെള്ളക്കെട്ടിലേക്ക് വാഹനം പതിക്കുകയായിരുന്നു.

വിവരമറിഞ്ഞ് വ്യാഴാഴ്ച രാവിലെ 8.30-ഓടെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്സിലെ സ്കൂബ ഡൈവർമാർ നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളത്തിനടിയിൽ മുങ്ങിപ്പോയ ലോറി കണ്ടെത്താനായത്. തുടർന്ന് അർദ്ധരാത്രിയോടെ വലിയ ക്രെയിൻ ഉപയോഗിച്ച് വാഹനം കരയ്ക്ക് കയറ്റിയെങ്കിലും ക്യാബിനുള്ളിൽ താഹിറിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ സ്കൂബ സംഘം ജലാശയത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിലാണ് രാവിലെ 7.30-ഓടെ താഹിറിന്റെ മൃതദേഹം കണ്ടെത്തിയത്. ഗൾഫിൽനിന്ന് മടങ്ങിയെത്തിയ ശേഷം ഉപജീവനത്തിനായി ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു താഹിറെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

LATEST NEWS
കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തൽ; പ്രിവന്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തൽ; പ്രിവന്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച നിലയിൽ കണ്ടെത്തിയെന്ന...

ചേരാനല്ലൂർ വാഹനാപകടം: ഇൻസ്റ്റഗ്രാം ഉൾപ്പടെ 17കാരന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം

ചേരാനല്ലൂർ വാഹനാപകടം: ഇൻസ്റ്റഗ്രാം ഉൾപ്പടെ 17കാരന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം

കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ 17കാരന്റെ ഫോണിൽ നിന്ന് വിവരങ്ങൾ...