ഗ്യാനേഷ് കുമാറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, ‘2 കോടി കൈക്കൂലി ആവശ്യപ്പെട്ടു’; വിജിലൻസ് ഡയറക്ടർക്ക് വീണ്ടും പരാതി

Oct 30, 2026

തിരുവനന്തപുരം: പതിബെൽ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത ലീ സീ ബിന്നുമായി അടുപ്പമുണ്ടായിരുന്ന വി ഒ സാജൻ. മലേഷ്യൻ എഞ്ചിനിയറായ ലീ സീ ബിന്നിന്‍റെ ആത്മഹത്യയ്ക്ക് കാരണം ഗ്യാനേഷ് കുമാർ ആണെന്ന് സാജൻ മാധ്യമങ്ങളോട് പറഞ്ഞു. പതിബെൽ കമ്പനിയിൽ നിന്ന് താൻ മെറ്റീരിയൽ സപ്ലെയുടെ കരാർ എടുത്തിരുന്നു.

കെഎസ്‍ടിപി കരാർ ഏറ്റെടുത്തിരുന്ന പതിബെലിന് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ ബില്ലുകൾ മാറി കൊടുത്തില്ല. കടുത്ത മനോവിഷമത്തിലായിരുന്നു ലീ സീ ബിൻ. ബിൽ മാറുന്നതിന് ഗ്യാനേഷ് രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലി പറഞ്ഞിരുന്നു. ചടയമംഗലത്ത് തന്‍റെ വീടിന് സമീപത്തായിരുന്നു ലി താമസിച്ചിരുന്നത്. വിജിലൻസിന്‍റെ ആദ്യ അന്വേഷണം ഗ്യാനേഷിനെ വെള്ളപൂശാൻ വേണ്ടിയായിരുന്നുവെന്നും സാജൻ പറഞ്ഞു.

പതിബെലിൽ നിന്ന് ജോലികൾ ഏറ്റെടുത്തിരുന്ന താൻ ഉൾപ്പടെ ആരിൽ നിന്നും വിജിലൻസ് മൊഴി എടുത്തിട്ടില്ല. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കണം. താനും വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സാജൻ വ്യക്തമാക്കി. പതിബെൽ പ്രോജക്ട് മാനേജറുടെ ആത്മഹത്യയിലേക്ക് നയിച്ച കേസ് അന്ന് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റാണ്. ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്തെ ഈ കേസുമായി ബന്ധപ്പെട്ടാണ് സർക്കാർ പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

LATEST NEWS
കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തൽ; പ്രിവന്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് കണ്ടെത്തൽ; പ്രിവന്റീവ് ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കള്ളിക്കാട് എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച നിലയിൽ കണ്ടെത്തിയെന്ന...