ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതിനാലാം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം, യജ്ഞാചാര്യൻ പാല, പ്ലാപ്പള്ളി മഠം പ്രദീപ് നാരായണന്റെ മുഖ്യ കാർമികത്വത്തിൽ നവംബർ 1 ഞായറാഴ്ച മുതൽ 8 ഞായർ വരെ സംഘടിപ്പിക്കുന്നു.
നവംബർ ഒന്നിന് സ്വാമി ശ്രീശക്തി ശാന്താനന്ദ മഹർഷി ഭദ്രദീപ പ്രകാശനം നടത്തും. എല്ലാ ദിവസവും രാവിലെ 5.30 മുതൽ വൈകുന്നേരം 6.30 വരെ ഭാഗവത പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.
ഒന്നാം ദിവസം വിശിഷ്ടം വരാഹാവതാരം, രണ്ടാം ദിവസം ചൊവ്വാഴ്ച വൈകുന്നേരം 6 30ന് സർവ്വ ഐശ്വര്യ പൂജ, മൂന്നാം ദിവസം വിശിഷ്ടം നരസിംഹാവതാരം, നാലാം ദിവസം ശ്രീകൃഷ്ണാവതാരം, അഞ്ചാം ദിവസം ഉച്ചയ്ക്ക് 12. 30 മുതൽ ഉണ്ണിയൂട്ട് തുടർന്ന് രുഗ്മിണി സ്വയംവരം, ആറാം ദിവസം കുചേലവൃത്തം, ഏഴാം ദിവസത്തെ കലശം, ആറാട്ട്, യജ്ഞ സമർപ്പണം ആരതിയുടെ സമാപനം



















