പാലക്കാട്: പാലക്കാട് പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാന്‍ (65) ആണ് മരിച്ചത്. 19ന് കാവശ്ശേരിയിലെ വീട്ടില്‍വെച്ച് വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
സുലൈമാന്റെ മകളുടെ മകനായ 16കാരന്‍ 10 വയസ്സുള്ള സഹോദരിയുമായുള്ള തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞപ്പോഴാണ് സുലൈമാന് കുത്തേറ്റത്. നെഞ്ചിനും കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് സുലൈമാന്‍ മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനൈല്‍ ഹോമിലാക്കി. പ്രതിയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.



















