കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

Oct 31, 2026

കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വര്‍ഷത്തിന് ശേഷം ഹിമാചല്‍ പ്രദേശിലെ കുളുവില്‍ നിന്ന് പൊലീസ് പിടിയില്‍. തൃശൂര്‍ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടില്‍ രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്.

2024 ജൂണ്‍ 27 ന് ബംഗലൂരുവില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എല്‍എസ്ടിഡി സ്റ്റാംപ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയില്‍ വച്ച് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കല്‍ തോട്ടു മുഖം കുമ്പശേരി വീട്ടില്‍ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടില്‍ ഹരികൃഷ്ണന്‍ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക സഹായം നല്‍കിയ രാഗേഷ് ഇവര്‍ പിടിയിലായതറിഞ്ഞ് കുളുവിലേക്ക് ഒളിവില്‍പ്പോകുകയായിരുന്നു.

കുളുവില്‍ ബേസ് ക്യാംപില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ മുകളില്‍ ഒരു റിസോര്‍ട്ടിലാണ് ഇയാള്‍ ടൂറിസ്റ്റ് ഗൈഡായി ഒളിവില്‍ കഴിഞ്ഞത്. അന്വേഷണ സംഘം വിനോദ സഞ്ചാരികളായി വേഷം മാറി ദിവസങ്ങളോളം ‘താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.

LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍...