അംഗീകാരത്തിന്റെ നിറവിൽ കലാഭവൻ മണി സേവനസമിതി

Nov 2, 2026

കേരളത്തിലെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം നേടി കലാഭവൻ മണി സേവനസമിതി.

കഴിഞ്ഞ നിരവധി വർഷങ്ങളായി നിരാലംബർക്കും അശരണർക്കും കൈത്താങ്ങായി, സമൂഹത്തിന് മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സമിതിയുടെ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ ആദരം ലഭിച്ചത്.

നന്ദു മഹാദേവയുടെ ആത്മകഥയായ ‘പുകയരുത് ജ്വലിക്കണം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് ശ്രീ ശക്തി ശാന്താനന്ദ മഹർഷിയിൽനിന്ന് കലാഭവൻ മണി സേവനസമിതി പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ സമിതി ചെയർമാൻ അജിൽ മണിമുത്ത്, സെക്രട്ടറി സുമ, രജനി, ഡോ. കൃഷ്ണലത എന്നിവർ പങ്കെടുത്തു.

LATEST NEWS
അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

അധ്യാപകർക്ക് ആശ്വാസം; കെ -ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടുമെന്ന...