ആറ്റിങ്ങൽ: ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം. അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ സംവിധായകനായാണ് ഡിങ്കിരി അനിലിനെ തെരഞ്ഞെടുത്തത്. ഡിങ്കിരി അനിൽ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണൻറെ അതിഥി എന്ന ഷോർട്ട് ഫിലിം ആണ് അവാർഡിന് അർഹമായത്. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
കെ.എസ്.കെ.റ്റി.യു തിരു. ജില്ലാ സമ്മേളനം നവംബർ 12, 13, 14 തീയതികളിൽ
കെ.എസ്.കെ.റ്റി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 12, 13, 14 തീയതികളിൽ സ:വി.എസ് അച്യുതാനന്ദൻ...


















