കെഎസ്ആർടിസി പ്രിയദർശിനി യാത്ര വമ്പൻ ഹിറ്റ്; പാലക്കാട് ജില്ലയിൽ വിതരണം ചെയ്തത് 62 ലക്ഷത്തിലധികം സീറോ ടിക്കറ്റുകൾ

Nov 5, 2026

പാലക്കാട്: കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ പദ്ധതി പാലക്കാട് ജില്ലയിൽ വിജയകരമായി മുന്നേറുന്നു. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. നവംബർ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജനങ്ങൾക്കിടയിൽ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

വടക്കഞ്ചേരി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ എന്നിങ്ങനെ ജില്ലയിലെ നാല് യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പിലാക്കുന്നത്. ഇതിൽ പാലക്കാട് യൂണിറ്റിലാണ് ഏറ്റവും കൂടുതൽ പേർ സീറോ ടിക്കറ്റുകൾ പ്രയോജനപ്പെടുത്തിയത്—2,63,29,71 പേർ. ചിറ്റൂരിൽ 10,53,905 പേരും വടക്കഞ്ചേരിയിൽ 13,29,593 പേരും മണ്ണാർക്കാടിൽ 11,92,144 പേരുമാണ് സീറോ ടിക്കറ്റുകൾ ഉപയോഗിച്ചത്.

സീറോ ടിക്കറ്റ് സംവിധാനം വഴി ഇതുവരെ 18,96,85,714 രൂപയാണ് ആകെ വരുമാനമായി കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുള്ളത്. യൂണിറ്റ് തിരിച്ച് കണക്കാക്കുമ്പോൾ പാലക്കാട് യൂണിറ്റിൽ നിന്ന് 9,02,90,037 രൂപയും, ചിറ്റൂരിൽ നിന്ന് 3,22,89,296 രൂപയും, വടക്കഞ്ചേരിയിൽ നിന്ന് 3,78,98,740 രൂപയും, മണ്ണാർക്കാടിൽ നിന്ന് 2,92,07,641 രൂപയും വരുമാനമായി നേടിയെന്ന് അധികൃതർ അറിയിച്ചു. പൊതുഗതാഗതത്തെ കൂടുതൽ ജനകീയമാക്കുന്നതിൽ പ്രിയദർശിനി പദ്ധതി നിർണ്ണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

LATEST NEWS
പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

പാങ്ങപ്പാറ അഭിറാം വധം: രണ്ടാം പ്രതി ഉമര്‍ മുഫ്താറുമായി ബന്ധമുള്ള യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: പാങ്ങപ്പാറയില്‍ 17കാരനായ അഭിറാമിനെ കൊന്ന് ചാക്കില്‍ കെട്ടി വിജനമായ പറമ്പില്‍ തള്ളിയ...

പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

പാല്‍ ഉത്പന്നങ്ങളുടെ വില കുത്തനെ കൂട്ടി അമൂല്‍; നെയ്ക്ക് 50 രൂപയും വെണ്ണയ്ക്ക് 30 രൂപയുടെയും വര്‍ധന

അഹമ്മദാബാദ്: ഉത്പാദന ചെലവ് ഉയര്‍ന്നതിനെ തുടര്‍ന്ന് പാല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച് അമൂല്‍....