ആറ്റിങ്ങൽ: വനിതാ ശിശുവികസന വകുപ്പിൻ്റെ ORC (Our Responsibility to Children) പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള ‘SMART 40’ ജീവിത നൈപുണി പരിശീലന ക്യാമ്പിന് തുടക്കമായി.
നവംബർ 5, 6, 7 തീയതികളിൽ (ത്രിദിന ക്യാമ്പ്) ലൈബ്രറി ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ വ്യക്തിവികസനം, ആത്മവിശ്വാസം, നേതൃപാടവം, സാമൂഹികാവബോധം, ജീവിതനൈപുണികൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2026 നവംബർ 5 രാവിലെ 9:00 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് സന്തോഷ്. എസ് അധ്യക്ഷത വഹിച്ചു.
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഹസീന. എ സ്വാഗതം ആശംസിച്ച ചടങ്ങ് ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ഷൈനി. എസ് ക്യാമ്പ് വിശദീകരണം നടത്തി. ആറ്റിങ്ങൽ നഗരസഭ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ്, വാർഡ് കൗൺസിലർ കിരൺ കൊല്ലമ്പുഴ, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽ കുമാർ, പി.ടി.എ. വൈസ് പ്രസിഡന്റ് ബാബുരാജീവ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ORC കോർഡിനേറ്റർ സിനി. എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



















