ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 13 വരെ
ഡയറ്റ് ആറ്റിങ്ങൽ, ഠൗൺ.യു.പി.എസ്, ഗവ.ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ എന്നീ സ്കൂളുകളിൽ വച്ച് നടക്കുന്നു. ഈ കലോത്സവത്തിന്റെ പ്രധാനവേദിയുടെ
പന്തൽനാട്ടൽ കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ എം.പ്രദീപ് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നിർവ്വഹിച്ചു.
ഈ ചടങ്ങിന് പബ്ലിസിറ്റി കമ്മറ്റി ചെയർമാനും സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാനുമായ
അഡ്വ .വി.എസ് സുരേഷ്, അദ്ധ്യാപകസംഘടന നേതാക്കളായ എൻ.സാബു, ദിനേഷ് കുമാർ,സജ്ഞീവ്,നിഹാസ്, പ്രിൻസിപ്പൽ ഡോ. ഉദയകുമാരി ,പി.ടി.എ
പ്രസിഡന്റ് സന്തോഷ് , ഫോറംസെക്രട്ടറി അജികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ്
ഷജിലാബീവി, എ.ഇ.ഒ സൂപ്രണ്ട് തൃതീപ് കുമാർദാസ് എന്നിവർ സന്നിഹിതരായിരുന്നു.



















