‘എംജിഎം സ്നേഹവീട് ‘ കുടുംബത്തിന് കൈമാറി. കഴിഞ്ഞ ജൂൺ ഒന്നിന് സ്കൂൾ തുറന്ന ദിവസം നവ മാധ്യമങ്ങളിലൂടെ ഒരു കുഞ്ഞു ശബ്ദം ഉയർന്നു കേട്ടു. കേരള മുഖ്യമന്ത്രിയോട് മഴ നനയാതെ കിടന്നുറങ്ങാൻ നമുക്കുള്ള സ്ഥലത്ത് ഒരു വീട് വച്ചുതരുമോ എന്നും വലുതാകുമ്പോൾ കാശ് തിരിച്ചുതരാമെന്നും പറഞ്ഞുള്ള വീഡിയോയുമായി മൂന്നാം ക്ളാസ്സുകാരി റിവാനിയുടേതായിരുന്നു ആ വീഡിയോ.
മാധ്യമ ശ്രദ്ധ നേടിയ വീഡിയോയിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഉടൻ വീട്ടുകാരുമായി ബന്ധപ്പെടുകയും വീട് വച്ചുനല്കാമെന്നു ഉറപ്പു കൊടുക്കുകയും ചെയ്തു. ആ ഉറപ്പ് എംജിഎം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ ഏറ്റെടുത്തു. ഉടൻ തന്നെ നിർമാണം ആരംഭിക്കുകയും മൂന്നുമാസം കൊണ്ട് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് പൂർത്തിയാക്കുകയും ചെയ്തു.
മനോഹരമായ വീടിന്റെ താക്കോൽ മുഖ്യമന്ത്രി വി .ഡി സതീശൻ റിവാനിയ്ക്കും കുടുംബത്തിനും കൈമാറി . ചടങ്ങിൽ കോവളം എം എൽ എ എം .വിൻസെന്റ് , എംജിഎം ചെയർമാൻ ഡോ ഗീവർഗീസ് യോഹന്നാൻ, ജൈനമ്മ യോഹന്നാൻ, എംജിഎം സി ഒ ഒ ആൽഫ മേരി വർഗീസ്, എംജിഎം അഡ്മിൻ മാനേജർ ആർ. സുനിൽ കുമാർ, എംജിഎം ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അഹിനസ്, എംജിഎം പബ്ലിക് റിലേഷൻ ഓഫീസർ
ഒ . കെ .രവിശങ്കർ, ജാനകി ബിൽഡേഴ്സ് പ്രതിനിധികൾ, റിവാനിയുടെ മാതാപിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



















