ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൂരെയുള്ള റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. 40 കിലോമീറ്റര്‍ വരെ അകലെയുള്ള റെസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന ‘ലിമിറ്റ്ലെസ് ഡെലിവറി’ എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ബംഗളൂരു, ഡല്‍ഹി എന്‍സിആര്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, പുണെ, ഹൈദരാബാദ് എന്നീ ഏഴ് നഗരങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഇതുവരെ ഉപയോക്താക്കളുടെ ഡെലിവറി വിലാസത്തിന് സമീപമുള്ള റെസ്റ്ററന്റുകള്ക്കാണ് സൊമാറ്റോ ആപ്പില്‍ മ്രുന്ഗണന നല്‍കിയിരുന്നത്. പുതിയ ഫീച്ചര്‍ വരുന്നതോടെ നഗരത്തിന്റെ മറ്റൊരു ഭാഗത്തുള്ള ജനപ്രിയ റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം തെരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉദാഹരണത്തിന്, ഗുരുഗ്രാമില്‍ താമസിക്കുന്ന ഒരാള്‍ക്ക് ഡല്‍ഹി എന്‍സിആറിന്റെ മറ്റൊരു ഭാഗത്തുള്ള ഇഷ്ടപ്പെട്ട റെസ്റ്ററന്റില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇതോടെ ദൂരെയുള്ള റെസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നേരിട്ട് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകും.
എങ്ങനെ ഉപയോഗിക്കാം?
സൊമാറ്റോ ആപ്പില്‍ രണ്ട് രീതികളില്‍ ലിമിറ്റ്ലെസ് ഡെലിവറി സൗകര്യം ഉപയോഗിക്കാം. ആപ്പിന്റെ ഹോംപേജിലെ ‘Explore More’ വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ലിങ്ക് വഴിയാണ് ആദ്യത്തെ മാര്‍ഗം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഫീച്ചര്‍ വഴി ലഭ്യമാകുന്ന ജനപ്രിയ റെസ്റ്ററന്റുകളുടെ പട്ടിക കാണാം.
രണ്ടാമത്തെ മാര്‍ഗം ആപ്പില്‍ നേരിട്ട് റെസ്റ്ററന്റിന്റെ പേര് തിരയുക എന്നതാണ്. സാധാരണ രീതിയില്‍ തന്നെ റെസ്റ്ററന്റ് തിരഞ്ഞെടുത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നഗരത്തിനുള്ളില്‍ 40 കിലോമീറ്റര്‍ വരെ അകലെയുള്ള റെസ്റ്ററന്റുകള്‍ കണ്ടെത്താനും അവിടെ നിന്ന് ഓര്‍ഡര്‍ ചെയ്യാനും പുതിയ ഫീച്ചര്‍ സഹായിക്കും.
ഉപയോക്താക്കള്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതേസമയം, ജനപ്രിയ റെസ്റ്ററന്റുകള്‍ക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും ഇതിലൂടെ സാധിക്കും.
പുതിയ ഫീച്ചര്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് അധിക ഡെലിവറി ചാര്‍ജ് ഈടാക്കുമോ എന്ന കാര്യത്തില്‍ സൊമാറ്റോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. റെസ്റ്ററന്റിന്റെ ദൂരവും മറ്റ് സാഹചര്യങ്ങളും അനുസരിച്ച് ഡെലിവറി സമയത്തില്‍ വ്യത്യാസമുണ്ടാകാം. നിലവില്‍ ഏഴ് നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ലിമിറ്റ്ലെസ് ഡെലിവറി സൗകര്യം ലഭ്യമാകുന്നത്. സൊമാറ്റോ ആപ്പിന്റെ ഹോംപേജില്‍ ഈ ഓപ്ഷന് പരിശോധിക്കുകയോ ഇഷ്ടപ്പെട്ട റെസ്റ്ററന്റിന്റെ പേര് നേരിട്ട് തിരയുകയോ ചെയ്യാം.



















