കൊല്ലം- കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടില്ല

Nov 6, 2026

കോട്ടയം: കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം 66315- 66316 ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ കൊല്ലം- കോട്ടയം വഴിയില്‍ സ്ഥിരം യാത്രക്കാര്‍ വ്യാപകമായി ആശ്രയിക്കുന്ന മെമു സര്‍വീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരില്‍ നിന്നും യാത്രാ സംഘടനകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഇ സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.

വേണാട് എക്‌സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം- കോട്ടയം- കൊല്ലം വഴിയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനു പരിഹാരമായി നിലവില്‍ കൊല്ലം- കോട്ടയം വഴി സര്‍വീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നു എംപി വ്യക്തമാക്കി.

LATEST NEWS
40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ‘ലിമിറ്റ്‌ലെസ് ഡെലിവറി’യുമായി സൊമാറ്റോ

40 കിലോമീറ്റര്‍ അകലെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; ‘ലിമിറ്റ്‌ലെസ് ഡെലിവറി’യുമായി സൊമാറ്റോ

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൂരെയുള്ള റെസ്റ്ററന്റുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍...

നെഹ്‌റു സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

നെഹ്‌റു സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

നെഹ്‌റു സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ല തല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ...