വീണ്ടും മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒരേ വേദിയിൽ തൃഷ; വൈറലായി ചിത്രങ്ങൾ

Nov 6, 2026

ആന്ധ്രയിലെ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ വൈ എസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നടി തൃഷയും വിജയ്ക്കൊപ്പം വിവാഹസത്കാരത്തിൽ പങ്കെടുത്തു. ചെന്നൈ ലീലാ പാലസിൽ വച്ചായിരുന്നു വിവാഹസത്കാരം. വിജയ്‌യും തൃഷയും ഒന്നിച്ചെത്തിയാണ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചത്.

ബൊക്കെയുമായെത്തിയ ഇരുവരും ഒന്നിച്ച് വേദിയിലേക്ക് കയറി. വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. പിന്നാലെ വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഉൾപ്പെടെ ഉള്ളവർക്കൊപ്പം വിജയ്‌യും തൃഷയും ഫോട്ടോയ്ക്ക് പോസ് ചെയ്തു. വിജയ്ക്ക് പുറമെ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ ടി രാമറാവു, വ്യവസായി ഗൗതം അദാനി എന്നിവരും ചടങ്ങിൽ പങ്കെടുക്കാനെത്തി.

വിജയ് സത്കാരത്തിനെത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ്, അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്നത്. ഉജ്വൽ ആണ് വരൻ. ആന്ധ്രയുടെ മുൻ മുഖ്യമന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരന്റെ മകനാണ് അനിൽ റെഡ്ഡി. വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ വലംകൈ ആയാണ് അനിൽ റെഡ്ഡി അറിയപ്പെടുന്നത്.

LATEST NEWS
പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

പ്രിയദര്‍ശിനിയില്‍ സ്ത്രീകളുടെ വരുമാനം നോക്കില്ല; വ്യാജ പ്രചാരണത്തില്‍ പരാതിയുമായി ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര വരുമാനത്തിന്റെ അടിസ്ഥാനത്തില്‍...

കുടംബ വഴക്ക്: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തി; കാർ ഡ്രൈവർ അറസ്റ്റിൽ

കുടംബ വഴക്ക്: ഭാര്യ ഉള്‍പ്പെടെ കുടുംബാംഗങ്ങളായ ഏഴുപേരെ കൊലപ്പെടുത്തി; കാർ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഏഴ് വയസ്സുകാരനായ കുട്ടിയുമടക്കം കുടുംബത്തിലെ ഏഴുപേരെ...