വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

Nov 6, 2026

തൃശൂര്‍: വനിതാ ട്രെയിനികളോട് ലൈംഗികച്ചുവയില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്‌സൈസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ നടപടി. പരിശീലനമുള്‍പ്പടെയുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്ന് അസി. ഡയറക്ടര്‍ വി എ വിനോജിനെ മാറ്റി. പൂത്തോലിലെ അക്കാദമിയില്‍ പരിശീലനത്തിനിടെ വിനോജ് ലൈംഗികച്ചുവയോടെ സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

ആഭ്യന്തര പരാതി പരിഹാര സെല്ലിലാണ് വനിതാ ട്രെയിനികള്‍ പരാതി നല്‍കിയത്. ഇക്കാര്യം സെല്‍ ഭാരവാഹികള്‍ എക്‌സൈസ് കമ്മീഷണറെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വിനോജിനെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത്. സംഭവത്തില്‍ വിനോജിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

പരാതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. കൂടുതല്‍ പേരില്‍ നിന്ന് വിവരം തേടും. അന്വേഷണത്തില്‍ വിനോജിനെതിരെ ആരോപണം തെളിഞ്ഞാല്‍ വകുപ്പുതല നടപടിയടക്കം സ്വീകരിക്കുമെന്നും എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

LATEST NEWS
മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

തൃശൂർ: മൂന്ന് പതിറ്റാണ്ടുകാലം നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ...