ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Nov 6, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴകണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

നവംബർ 08 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; നവംബർ 09, 10 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (06/11/2026) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LATEST NEWS
മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

മൂന്ന് പതിറ്റാണ്ട് മുമ്പ് വയോധികയുടെ ജീവനെടുത്ത പ്രതിയെ തേടിപ്പിടിച്ച് പൊലീസ്; കൊല്ലത്തെ മരണവീട്ടിൽ നിന്ന് കുടുങ്ങി

തൃശൂർ: മൂന്ന് പതിറ്റാണ്ടുകാലം നിയമത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ...

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

വനിത ട്രെയിനികളോട് ലൈംഗികച്ചുവയില്‍ സംസാരം; എക്‌സൈസ് അക്കാഡമി അസി. ഡയറക്ടര്‍ക്ക് കുരുക്ക്

തൃശൂര്‍: വനിതാ ട്രെയിനികളോട് ലൈംഗികച്ചുവയില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ എക്‌സൈസ്...