വരുന്നൂ റേഷന്‍ കടകളില്‍ സിസിടിവി; ലക്ഷ്യം ക്രമക്കേടുകള്‍ തടയല്‍

Nov 7, 2026

തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴി സാധാരണക്കാര്‍ക്കു വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങള്‍ മറിച്ചു കടത്തുന്നവര്‍ ശ്രദ്ധിക്കുക. കടക്കാരന്‍ കണ്ണടച്ചാലും ക്രമക്കേടുകള്‍ ഇനി ക്യാമറ കാണും. സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍കടകളില്‍ നിരീക്ഷണത്തിനായി സിസിടിവി സ്ഥാപിക്കാനുള്ള പദ്ധതി ഭക്ഷ്യപൊതുവിതരണ വകുപ്പ് തയ്യാറാക്കി.

സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനും നീക്കമുണ്ട്. അടുത്ത വര്‍ഷത്തെ ബജറ്റിലേക്കായി വകുപ്പിന്റെ നിര്‍ദേശങ്ങളില്‍ ഇവ ഉള്‍പ്പെടുത്തും.

റേഷന്‍ സാധനങ്ങള്‍ അനധികൃതമായി കൈമാറുന്നതും മറിച്ചുവില്‍ക്കുന്നതും ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ തടയുകയാണ് ക്യാമറ വെക്കുന്നതിന്റെ ലക്ഷ്യം.

LATEST NEWS
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രിബ്യൂണല്‍

കൊച്ചി: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ക്ക് നഷ്ടപരിഹാരം...

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: ‘സില്‍ക്കി’ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം: ‘സില്‍ക്കി’ല്‍ വിജിലന്‍സ് പരിശോധന, ഫയലുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക...