‘ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം’; കിടിലന്‍ ഓഫറുമായി ജിയോ, വിശദാംശങ്ങള്‍

Nov 10, 2026

ഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ഒന്ന്് വാങ്ങിയാല്‍ ഒന്ന് സൗജന്യമായി ലഭിക്കുന്ന “Buy 1 Get 1 Free” റീച്ചാര്‍ജ് പ്ലാന്‍ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ വീണ്ടും അവതരിപ്പിച്ചു. 299 രൂപയുടെയോ, 349 രൂപയുടെയോ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യുന്ന അര്‍ഹരായ ഉപയോക്താക്കള്‍ക്ക് അതേ പ്ലാനിലുള്ള മറ്റൊരു റീച്ചാര്‍ജ് വൗച്ചര്‍ സൗജന്യമായി ലഭിക്കുന്നതാണ് ഓഫര്‍. ഇതുവഴി അധിക പണം നല്‍കാതെ തന്നെ പ്ലാനിന്റെ കാലാവധി ഇരട്ടിയാക്കാന്‍ സാധിക്കും എന്നതാണ് ആകര്‍ഷണം.

പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അതേ ആനുകൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗജന്യ വൗച്ചര്‍ ആണ് ലഭിക്കുക. 28 ദിവസമാണ് കാലാവധി. 299 രൂപയുടെയും 349 രൂപയുടെയും പ്ലാനുകളിലാണ് ഈ ഓഫര്‍ ബാധകമാകുക. ദിവസവും രണ്ടു ജിബി ഡേറ്റയും ട്രൂ ഫൈവ് ജി അണ്‍ലിമിറ്റഡ് ആക്‌സസും ലഭിക്കുന്നതാണ് 349 രൂപ പ്ലാന്‍. 299 പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. രണ്ടിലും പരിധിയില്ലാതെ വിളിക്കാം. കൂടാതെ പ്രതിദിനം നൂറ് എസ്എംഎസ് വരെ സൗജന്യമായും ലഭിക്കും.

തെരഞ്ഞെടുത്ത മൊബൈല്‍ നമ്പറുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഓഫര്‍. ഔദ്യോഗികമായി പ്രോമോഷണല്‍ എസ്എംഎസ് ലഭിച്ചിട്ടില്ലെങ്കില്‍ പോലും മൈജിയോ ആപ്പിലൂടെ ഓഫറിന് അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.ഏഴു ദിവസത്തിനുള്ളില്‍ സൗജന്യ വൗച്ചര്‍ ലഭിക്കും. ആദ്യം റീച്ചാര്‍ജ് ചെയ്തതിന് ശേഷം ഏഴ് ദിവസത്തിനകം സൗജന്യ റീച്ചാര്‍ജ് വൗച്ചര്‍ ഉപഭോക്താവിന്റെ മൈജിയോ ആപ്പിലെ വൗച്ചേഴ്‌സ് എന്ന വിഭാഗത്തില്‍ നേരിട്ട് ക്രെഡിറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

LATEST NEWS
മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊന്ന് മകൻ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

മട്ടന്നൂർ: മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. നവീൻ കൃഷ്ണ (21), അമ്മ ജ്യോതി (56)...