കൊട്ടാരക്കരയില്‍ 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി; അസം സ്വദേശി അറസ്റ്റില്‍

Nov 11, 2026

കൊല്ലം: കൊട്ടാരക്കരയില്‍ വന്‍ ലഹരിവേട്ട. 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശി പിടിയിലായി. എട്ട് പ്ലാസ്റ്റിക് ബോക്‌സുകളിലായി പ്ലാസ്റ്റിക് കവറുകളിലായാണ് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിച്ചിരുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അസമില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചത്. ഇയാളുടെ ഒരു കവറിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ വിറ്റുവെന്നാണ് വിവരം.

ഇയാളില്‍ നിന്നും 36 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം വന്‍തോതില്‍ എംഡിഎംഎ കൊട്ടാരക്കരയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.

LATEST NEWS
പ്രധാന അറിയിപ്പ് | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക!മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് ഡിസംബർ 8 വരെ സാവകാശം

പ്രധാന അറിയിപ്പ് | റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക!മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് ഡിസംബർ 8 വരെ സാവകാശം

*ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ കൈവശം വയ്ക്കാനുള്ള അർഹത...

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം: താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ

മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവം: താഴമ്പള്ളി സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, പ്രതി ഒളിവിൽ

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ മത്സ്യത്തൊഴിലാളി സ്ത്രീകളെ മർദ്ധിച്ച സംഭവത്തിൽ താഴമ്പള്ളി...