ഓട്ടോ-ടാക്സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സമരസമിതി നേതാക്കളുമായി മന്ത്രിയുടെ ചർച്ച

Nov 11, 2026

തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക്‌ നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയന്റെ പ്രധാന ആവശ്യം.

ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉൾപ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവില വർധിച്ചത്. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയവും മറ്റ് ചെലവുകളും ഉയർന്നിട്ടുണ്ട്. നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാനുള്ളത് എന്നാണ് യൂണിയൻ പറയുന്നത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓട്ടോ ടാക്സികളുടെ മിനിമം നിരക്ക് 50 രൂപയാണെന്നും കേരളത്തിലും സമാനമായ നിരക്ക് വർധന നടപ്പാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.

എന്നാൽ പണിമുടക്കിൽ ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, വിഷയത്തിൽ ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്ന് ഉച്ചക്ക് ആണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേതാക്കളുമായി മന്ത്രി ചർച്ച നടത്തുന്നത്.

LATEST NEWS
വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന് കടത്ത്; മികച്ച കര്‍ഷകനുള്ള അവാര്‍ഡ് പിന്‍വലിക്കാന്‍ നടപടിയുമായി സർക്കാർ

വാഴക്കുലയ്ക്കുള്ളിൽ മയക്കുമരുന്ന് കടത്ത്; മികച്ച കര്‍ഷകനുള്ള അവാര്‍ഡ് പിന്‍വലിക്കാന്‍ നടപടിയുമായി സർക്കാർ

തൃശൂർ: വാഴക്കുലകൾക്കുള്ളിൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയെന്ന കേസിൽ അറസ്റ്റിലായ ധനേഷ് എസ്....