മിസ് കേരള ഫൈനലിസ്റ്റ് ചിന്മയ കൃഷ്ണന് കിളിമാനൂർ വി.ആർ.എ.യുടെ അനുമോദനം

Nov 11, 2026

കൊച്ചിയിൽ വച്ച് നടന്ന ഇംപ്രസാരിയോ മിസ് കേരള 2026 മത്സരത്തിൽ ഫൈനലിസ്റ്റായ വാലഞ്ചേരി വി ആർ എ 93 ചിത്രശിലയിൽ ചിന്മയ കൃഷ്ണന് വാലഞ്ചേരി റെസിഡൻസ് അസോസിയേഷൻ അനുമോദനം നൽകി. മത്സരത്തിൽ പങ്കെടുത്ത ആയിരത്തിൽപരം മത്സരാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലൂടെയാണ് ചിന്മയ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുളത്തൂപ്പുഴ ഗവൺമെന്റ് ഐടിഐ പ്രിൻസിപ്പൽ ഹരികൃഷ്ണന്റെയും നഗരൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സോണിയുടെയും മകളും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പിജി വിദ്യാർത്ഥിനിയും ആണ്. സഹോദരൻ ചേതൻ കൃഷ്ണ കിളിമാനൂർ എംജിഎം സ്കൂൾ വിദ്യാർത്ഥിയാണ്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജനറൽ സെക്രട്ടറി ഷീജാ രാജ്, വൈസ് പ്രസിഡന്റ് പ്രൊഫസർ എം എം ഇല്യാസ്, ഭാരവാഹികളായ വിപിൻ എസ്, ബി പി ശെൽവകുമാർ, അനിലകുമാരി, പ്രഭ, ജ്യോതി, ധന്യ, അനിത, സജിത തുടങ്ങിയവർ പങ്കെടുത്തു.

LATEST NEWS
‘അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും’; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

‘അതേപ്പറ്റി ഒരു കമന്റുമില്ല, യുഡിഎഫ് യോഗം ചേരുമ്പോള്‍ അറിയിക്കും’; അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി...

ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് വെടിയേറ്റു

ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് വെടിയേറ്റു

മീററ്റ്: യുപിയിലെ ബാഗപത് ജില്ലയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലുണ്ടായ...