എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി; ഐസൊലേഷൻ ബേയിലേക്ക് മാറ്റി

Nov 11, 2026

കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനത്തിന് റാഞ്ചൽ ഭീഷണി. രാവിലെ 10.20-ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ വാഷ്‌റൂമിൽ നിന്നാണ് ഭീഷണി കുറിപ്പ് കണ്ടെടുത്തത്. ടേക്ക് ഓഫിന് തൊട്ടു മുൻപാണ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മുന്നറിയിപ്പ് സന്ദേശം അയച്ചത്.

രാവിലെ 11.10-ഓടെ വിമാനം റാഞ്ചുമെന്നായിരുന്നു കുറിപ്പിൽ ഉണ്ടായിരുന്നതെന്ന് കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് വ്യക്തമാക്കി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും കർശനമായ സുരക്ഷാ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

LATEST NEWS
ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി സേവനങ്ങളുടെ 24 മണിക്കൂര്‍...