ചങ്ങാതി കൂട്ടം സംഘടിപ്പിച്ചു

Nov 11, 2026

കിളിമാനൂർ: കിളിമാനൂർ ബിആർസിയുടെയും, യുപിഎസ് അടയമണ്ണിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായുള്ള ഗൃഹാധിഷ്ഠിത പഠന പദ്ധതിയുടെ ഭാഗമായാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്.

ആറാം ക്ലാസിലെ വിദ്യാർത്ഥിയായ കല്ലറ സ്വദേശി ആദമിന്റെ വീട്ടിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലെത്തി വീട് ഒരു ക്ലാസ് മുറി ആക്കി മാറ്റി.

കിളിമാനൂർ ബിപിസി ബിജുകുമാർ, ബി.ആർസി കോഡിനേറ്റർമാരായ താഹ, മായ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രമീള, ദീപ, ശാമില, അഖില, കാർത്തിക് എന്നിവർ പങ്കെടുത്തു. പ്രധാന അദ്ധ്യാപിക ഗീതാ എസ് നായർ, അധ്യാപകരായ പി വി രാജേഷ്, വി രാജേഷ്, മറ്റ് അധ്യാപകർ, നാസിയ എച്ച്, മനില.വി, പ്രേമ പി എന്നിവർ പങ്കെടുത്തു.

LATEST NEWS
ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

ഗുവാഹത്തി: പാൻ കാർഡും വോട്ടർ ഐഡിയും മാത്രം ഉപയോഗിച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കാനാകില്ലെന്ന്...