ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു

Nov 13, 2026

ചെന്നൈ: ജസ്റ്റിസ് സി എസ് കര്‍ണന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ജാതി വിവേചനത്തിനും ജുഡീഷ്യറിയിലെ അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് കര്‍ണന്‍. മദ്രാസ്, കൊൽക്കത്ത ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.

കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതി മുൻ ജഡ്ജിയായ സി എസ് കർണനെ സുപ്രീംകോടതി ആറുമാസം തടവിന് ശിക്ഷിച്ചിരുന്നു. രാജ്യത്ത് ആദ്യമായാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജി കോടതിയലക്ഷ്യത്തിനു ശിക്ഷിക്കപ്പെട്ടത്. കൊൽക്കത്ത പ്രസിഡൻസി ജയിലിലാണ് കർണനെ അടച്ചത്.

അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് 20 ജഡ്ജിമാരുടെ പേരുകൾ പ്രഖ്യാപിക്കുകയും ഇവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് കത്തെഴുതുകയും ചെയ്തതോടെയാണ് ജസ്റ്റിസ് കർണനും സുപ്രീം കോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് കർണൻ സഹജഡ്ജിമാർക്കെതിരെ തിരിഞ്ഞത്.

ഇതേത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. 2017 മെയ് 9-ന് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കോടതിയലക്ഷ്യത്തിന് കർണനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചു. ഉത്തരവിന് പിന്നാലെ ഒളിവിൽ പോയ ജസ്റ്റിസ് കർണൻ 2017 ജൂൺ 12-ന് സർവീസിൽ നിന്ന് വിരമിച്ചു.

ജൂൺ മാസം അവസാനം കോയമ്പത്തൂരിൽ വെച്ച് പൊലീസ് കർണനെ അറസ്റ്റ് ചെയ്തു. ആറ് മാസത്തെ ജയിൽവാസം പൂർത്തിയാക്കി 2017 ഡിസംബറിലാണ് കർണൻ പുറത്തിറങ്ങിയത്. 1955-ൽ തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലാണ് കർണന്റെ ജനനം. ദളിതനായതിനാൽ താൻ പീഡനം നേരിടുകയാണെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ കർണൻ ആരോപിച്ചിരുന്നു.

LATEST NEWS
കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണവും ശിശുദിന ആഘോഷവും നടന്നു

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണവും ശിശുദിന ആഘോഷവും നടന്നു

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണവും ശിശുദിന...

ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

പത്തനംതിട്ട: 41 ദിവസം നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട്...