വിജയക്കുതിപ്പ് തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ; അറബിക് ഓവറോൾ കിരീടം തുടർച്ചയായ 21-ാം വർഷവും സ്വന്തമാക്കി

Nov 14, 2026

​ആറ്റിങ്ങൽ: കലാമേളകളിലെ സമാനതകളില്ലാത്ത വിജയഗാഥ തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ. ആറ്റിങ്ങൽ ഉപജില്ലയിലെ 60-ൽ പരം വിദ്യാലയങ്ങളെ പിന്തള്ളിയാണ് ജനറൽ വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോൾ നേടി മികച്ച പൊതുവിദ്യാലയത്തിനുള്ള ഈ അഭിമാനനേട്ടം സ്കൂൾ തുടർച്ചയായി നിലനിർത്തുന്നത്.

​ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായ 21-ാം വർഷവും അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിക്കൊണ്ട് സ്കൂൾ ചരിത്രനേട്ടം ആവർത്തിച്ചു. ഇതോടൊപ്പം ജനറൽ കലോത്സവത്തിലും മിന്നും പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. ജനറൽ വിഭാഗത്തിൽ 4 ഒന്നാം സ്ഥാനങ്ങളും 4 രണ്ടാം സ്ഥാനങ്ങളും എ ഗ്രേഡുകളും ഉൾപ്പെടെ 65-ൽ 65 പോയിന്റുകളും (100% വിജയം) സ്വന്തമാക്കിയാണ് പെരുംകുളം എ.എം.എൽ.പി സ്കൂൾ കരുത്തുകാട്ടിയത്.
​
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എയുടെയും കൂട്ടായ പ്രവർത്തനമാണ് ഈ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ. വിജയികളെയും അധ്യാപകരെയും നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു

LATEST NEWS
ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

പത്തനംതിട്ട: 41 ദിവസം നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട്...

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം....