തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെയാണ് പരാതി.
ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.ഇന്നലെ രാവിലെയാണ് സംഭവം. ഒ പിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് റൂമില്‍ എത്താന്‍ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയുമായിരുന്നു. പീഡന ശ്രമത്തിനിടെ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രര്‍ത്തകര്‍ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.



















