ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

Nov 14, 2026

പത്തനംതിട്ട: 41 ദിവസം നീളുന്ന മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി തെളിക്കും.

ഈ സമയം ഇരുമുടിക്കെട്ടുമായി എത്തി പതിനെട്ടാംപടിക്ക് താഴെ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരന്‍ നമ്പൂതിരിയെയും നിലവിലെ മേല്‍ശാന്തി സോപാനത്തേക്ക് ആനയിക്കും. 6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധ ചടങ്ങ് നടക്കും.

17ന് വൃശ്ചിക പുലരിയില്‍ മൂന്നിന് പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക. മണ്ഡലകാലത്ത് ദര്‍ശനം പ്രതിദിനം 80,000 പേര്‍ക്ക് എന്നാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 66000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി എത്താം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും പമ്പയിലും യോഗം ചേര്‍ന്ന് കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

LATEST NEWS
കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം....

വിജയക്കുതിപ്പ് തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ; അറബിക് ഓവറോൾ കിരീടം തുടർച്ചയായ 21-ാം വർഷവും സ്വന്തമാക്കി

വിജയക്കുതിപ്പ് തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ; അറബിക് ഓവറോൾ കിരീടം തുടർച്ചയായ 21-ാം വർഷവും സ്വന്തമാക്കി

​ആറ്റിങ്ങൽ: കലാമേളകളിലെ സമാനതകളില്ലാത്ത വിജയഗാഥ തുടർന്ന് പെരുംകുളം എ.എം.എൽ.പി സ്കൂൾ. ആറ്റിങ്ങൽ...