കണ്ണുനിറച്ച് ഉള്ളിവില, കിലോയ്ക്ക് 200 രൂപ വരെ; വെളുത്തുള്ളി വിലയും റെക്കോര്‍ഡില്‍

Nov 16, 2026

കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില കുതിച്ചു ഉയരുന്നു. ഉള്ളിവില സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കിലോയ്ക്ക് 180 രൂപ മുതല്‍ 200 രൂപ വരെ വില കയറിയത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരേപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.

തമിഴ്‌നാട്ടില്‍ നിന്ന് ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വില കുതിച്ചുയരാന്‍ കാരണം. ഡിണ്ടിഗല്‍, തിരുപ്പൂര്‍, പെരമ്പല്ലൂര്‍, തിരുച്ചിറപ്പിള്ളി, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് ഉള്ളി എത്തുന്നത്. ഇവിടങ്ങളില്‍ കനത്തമഴയും വെള്ളക്കെട്ടുംമൂലം കൃഷി നശിച്ചതും നവംബറില്‍ വിളവെടുപ്പില്ലാത്തതുമാണ് ഉള്ളിവരവ് കുറയാന്‍ കാരണം.

ഉള്ളിവില നവംബര്‍ ആദ്യമുതല്‍ സാവധാനം ഉയര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ 80-90 രൂപയായിരുന്നു വില. വെളുത്തുള്ളി വിലയും റെക്കോര്‍ഡിലാണ്. ഗ്രേഡ് അനുസരിച്ച് കിലോഗ്രാമിന് 280 രൂപ മുതല്‍ 360 രൂപ വരെയാണ് ചില്ലറവില്‍പ്പന വില. വിലവര്‍ധന മൂലം ഹോട്ടല്‍, കാറ്ററിങ് മേഖലയും പ്രതിസന്ധിയിലാണ്.സവാള വില 50-60 എന്ന നിലയിലാണ്.

LATEST NEWS
‘ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്’; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

‘ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്’; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

കൊച്ചി: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരെ രക്ഷിക്കാന്‍ ആരൊക്കെ ശുപാര്‍ശ ചെയ്താലും...