തിരിച്ചടിച്ച് സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സൂത്രധാരന്‍ ലത്തീഫ് ഭട്ടും

Nov 16, 2026

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ആക്രമണം നടത്തിയ രണ്ട് ലഷ്‌കര്‍ ഭീകരെ സൈന്യം വധിച്ചു. ആക്രമണത്തിന്റെ സൂത്രധാരന്‍ ലത്തീഫ് ഭട്ടും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ രാത്രി തുടങ്ങിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ചായണ് ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഭീകരാക്രമണം ഉണ്ടായത്.. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിര്‍ ബസാറിനു സമീപം അഖ്‌റാനിലെ സിആര്‍പിഎഫ് ക്യാംപിനുനേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ഭീകരരരായിരുന്നു ആക്രമണം നടത്തിയത്.

ആക്രമണത്തിന് ശേഷം ഭീകരര്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് സുരക്ഷാ സേന ഭീകരരെ കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീര്‍ സിങ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ മാസം ഛത്തീസ്ഗഡിലും ഐഇഡി സ്‌ഫോടനത്തില്‍ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. സുക്മ ജില്ലയിലെ അലര്‍മെഡ്ഗു ക്യാംപില്‍ സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ ആയിരുന്നു സംഭവം.

LATEST NEWS
ദേവദത്തൻ  (21) അന്തരിച്ചു

ദേവദത്തൻ (21) അന്തരിച്ചു

നഗരൂർ തിരുവിരാലൂർക്കാവ് ദേവ സ്പർശത്തിൽ രാധാകൃഷ്ണൻ-ജ്യോതി ദമ്പതികളുടെ മകൻ തക്കല നൂറൽ ഇസ്ലാം...

‘വിചിത്രമായ നിയമോപദേശത്തില്‍ സഭയ്ക്ക് വലിയ മുറിവേറ്റു’; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

‘വിചിത്രമായ നിയമോപദേശത്തില്‍ സഭയ്ക്ക് വലിയ മുറിവേറ്റു’; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അതൃപ്തി...