മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

Nov 17, 2026

തിരുവനന്തപുരം: മണ്ണന്തല രഞ്ജിത് വധക്കേസിൽ സിപിഎമ്മുകാരായ 11 പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. പ്രതികളുടെ ശിക്ഷ നാളെ പ്രസ്താവിക്കും.

രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടോബർ 17ന് പുലർച്ചെ 5:15നാണ് കേസിനാസ്പദമായ സംഭവം. മണ്ണന്തലയിലെ തന്റെ ബേക്കറിയിൽ നിൽക്കുമ്പോൾ രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം അഭിഭാഷകനായ പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ചില പൊലീസുകാർ കൂറുമാറിയിരുന്നു.

LATEST NEWS