കലോത്സവത്തിന്റെ രാജാക്കന്മാർ- വൈ. എൽ. എം യു പി എസ് കീഴാറ്റിങ്ങൽ

Nov 17, 2026

ആറ്റിങ്ങൽ: 2026-ലെ ആറ്റിങ്ങൽ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വൈ എൽ എം യു പി എസ് കീഴാറ്റിങ്ങൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ജനറൽ, അറബിക്, സംസ്കൃതം എന്നീ മൂന്ന് വിഭാഗങ്ങളിലും ഓവറോൾ കിരീടം നേടി സ്കൂൾ അഭിമാനനേട്ടം സ്വന്തമാക്കി.

ജനറൽ വിഭാഗത്തിൽ 16 ഇനങ്ങളിൽ 11 ഒന്നാം സ്ഥാനങ്ങളും എ ഗ്രേഡുകളും കരസ്ഥമാക്കിയ സ്കൂൾ അറബിക് കലോത്സവത്തിൽ 13 ഇനങ്ങളിൽ 8 ഒന്നാം സ്ഥാനങ്ങളും എ ഗ്രേഡുകളും നേടി തുടർച്ചയായ പതിനാറാം തവണയും അറബിക് വിഭാഗത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. സംസ്കൃത വിഭാഗത്തിലും ഓവറോൾ നേട്ടം കൈവരിച്ചതോടെ കലോത്സവത്തിൽ സ്കൂളിന്റെ മികവ് ഒരിക്കൽക്കൂടി തെളിയിച്ചു. മികച്ച പൊതുവിദ്യാലയം എന്ന ഖ്യാതി നിലനിർത്തി.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനവും രക്ഷിതാക്കളുടെയും പി.ടി.എയുടെയും പിന്തുണയുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിൽ.

സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു. വിജയികളായ കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

കലാപരമായ കഴിവുകളും സർഗാത്മകതയും ആത്മവിശ്വാസവും പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അഭിനന്ദിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ എച്ച് എം ബിനു ഷറീന സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എ. ഹമീദ്, എം.പി.ടി.എ. പ്രസിഡന്റ് ശാരി, പി.ടി.എ. വൈസ് പ്രസിഡന്റ് ഷൈൻ, കലോത്സവ കൺവീനർമാരായ സിബി, നിസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഹൻസീർ നന്ദി പറഞ്ഞു.

ഗവൺമെൻറ് കോട്ടൺഹിൽ സ്കൂളിൽ നടക്കുന്ന ജില്ലാതല മത്സരത്തിൽ 22
ഇനങ്ങളിലാണ് വൈ എൽ എം യു പി എസ് കീഴാറ്റിങ്ങൽ മാറ്റുരയ്ക്കുന്നത്.

LATEST NEWS