പി ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ല, സിബിഐ കോടതി വെറുതെ വിട്ടു

Nov 19, 2026

കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ വധിച്ച കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ പി ജയരാജനെയും ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. പതിനാലുവര്‍ഷത്തിനുശേഷമാണ് വിധി.

ഒന്നാം പ്രതി കെവി സുമേഷും മൂന്നാം പ്രതി അനൂപും ഏഴാം പ്രതി പവിത്രന്‍, ഒന്‍പതാം പ്രതി, പത്താം പ്രതി എന്നിവര്‍ കുറ്റക്കാരനാണെന്ന് കണ്ടത്തി. പത്തൊന്‍പതാം പ്രതി ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകനാണ് ശ്യാംജിത്ത്.

കേസില്‍ പി ജയരാജന്‍ 32ാം പ്രതിയും ടിവി രാജേഷ് 33ാം പ്രതിയുമായിരുന്നു. ഷുക്കൂറിന്റെ മാതാവ് പിസി ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി.ജയരാജനും ടിവി രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.

കേസില്‍ ആകെ 82 സാക്ഷികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രതികള്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. 2012 ഫെബ്രുവരി 20 നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലില്‍വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

LATEST NEWS
മുന്‍ സര്‍ക്കാര്‍ വാങ്ങിയില്ല; മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം

മുന്‍ സര്‍ക്കാര്‍ വാങ്ങിയില്ല; മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ റേഷന്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്ര...