2027 ജനുവരി 25,26,27 തീയതികളിൽ കോവളത്ത് ജി.വി രാജ കൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കുന്ന കേരള കർഷക തൊഴിലാളി യൂണിയൻ ഇരുപത്തിനാലാം സംസ്ഥാന സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് ആനാവൂർ നാഗപ്പൻ അധ്യക്ഷത വഹിച്ചു. ഗായിക പുഷ്പവതി പൊയ്പാടത്ത്, സി.ഐ.ടി.യു സംസ്ഥാന ട്രഷറർ വി ശിവൻകുട്ടി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി ജോയി, സെക്രട്ടറി ഡി.കെ ശശി, എന്നിവർ സംസാരിച്ചു.കെ.എസ്.കെ.റ്റി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ സ്വാഗതവും ജില്ലാ പ്രസിഡൻ്റ് എസ് ഷാജഹാൻ നന്ദിയും പറഞ്ഞു.
കെ.എസ്.കെ.റ്റി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ് അംബിക എംഎൽഎ,, ബി .പി മുരളി, കോമളകുമാരി,ആർ രാമു, എസ് പുഷ്പലത, ശ്രീജ ഷൈജുദേവ്, വി അനൂപ്, വണ്ടിത്തടം മധു, വി രമേഷ്, എസ് രാഹുൽ,എൻ.കെ സുനിൽ കുമാർ, കെ ശശാങ്കൻ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിന് 2001 അംഗ ജനറൽ കമ്മിറ്റിയും 350 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ചെയർമാനായി വി ജോയി എംഎൽഎ യേയും കൺവീനറായി ആനാവൂർ നാഗപ്പനേയും തെരഞ്ഞെടുത്തു.



















