ബുക്കിങ് ഫുള്‍; സന്നിധാനം കാലി; ‘ദര്‍ശനം’ മറിച്ചുവിറ്റ് ഏജന്‍സികള്‍ കൊള്ളലാഭം ഉണ്ടാക്കുന്നു; അന്വേഷണം

Nov 21, 2026

ശബരിമല: വന്‍കിട ട്രാവല്‍ ഏജന്‍സികള്‍ ദര്‍ശനസമയം കൂട്ടത്തോടെ ബുക്ക് ചെയ്തു മറിച്ചുവിറ്റ് കൊള്ളലാഭമുണ്ടാക്കുന്നതാണ് ശബരിമലയിലെ തീര്‍ഥാടക പ്രവാഹത്തില്‍ കുറവുവരാന്‍ കാരണമെന്നു പൊലീസിന്റെയും റവന്യൂ വകുപ്പിന്റെയും പ്രാഥമിക വിലയിരുത്തല്‍. തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് കേന്ദ്രീകരിച്ചുളള ട്രാവല്‍ ഏജന്‍സികളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്.

തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും വാങ്ങി വന്‍കിട ട്രാവല്‍ ഏജന്‍സികള്‍ ഓരോ ദിവസത്തെയും സ്ലോട്ട് കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. തുടര്‍ന്നു വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുത്ത് ഈ സ്ലോട്ട് തീര്‍ഥാടകര്‍ക്ക് വില്‍ക്കുന്നു എന്നാണ് വിവരം. ഒടിപി പോലുള്ള സംവിധാനം ആവശ്യമില്ലാത്തതിനാല്‍ തട്ടിപ്പിന് സാധ്യത ഏറുന്നു.

ബുക്കിങ് സമയത്ത് നല്‍കിയ തിരിച്ചറിയില്‍ രേഖ തന്നെ യാത്രയില്‍ കൈവശം കരുതണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇത് പരിശോധിക്കുന്നില്ല. പുതിയ സാഹചര്യത്തില്‍ മാസ് ബുക്കിങ് നിര്‍ത്തലാക്കി ബുക്കിങ് രീതി പരിഷ്‌കരിക്കാന്‍ പൊലീസും റവന്യൂ വകുപ്പും ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ പ്രതിദിനം ഒരുലക്ഷം പേര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കാനുള്ള സാധ്യതയും ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നു.

സ്‌പോട്ട് ബുക്കിങും വര്‍ധിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തല്‍ക്കാലിക നടപടിയെന്ന നിലയില്‍, നവംബര്‍ 30 വരെ പ്രതിദിന വെര്‍ച്വല്‍ ക്യൂ ക്വാട്ടയില്‍ 5,000 പേരുടെ വര്‍ധനവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വരുത്തിയിട്ടുണ്ട്. അതോടൊപ്പം, നവംബര്‍ 21, 22 തീയതികളില്‍ സ്‌പോട്ട് ബുക്കിങ് സൗകര്യവും ആനുപാതികമായി വര്‍ധിപ്പിച്ചു. 80,000 പേര്‍ക്കാണ് ഒരു ദിവസം വെര്‍ച്വല്‍ ക്യൂ.

സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇതില്‍ 66000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനം. കണക്കില്‍ മുഴുവന്‍ സ്ലോട്ടും ബുക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലും പകുതിപേര്‍ മാത്രമേ ദര്‍ശനത്തിന് എത്തുന്നുള്ളു. ദര്‍ശനത്തിന് ഇക്കുറി ഭക്തര്‍ കുറഞ്ഞത് അന്വേഷിക്കാന്‍ മന്ത്രി കെ മുരളീധരന്‍ ശബരിമല ചീഫ് കോ. ഓര്‍ഡിനേറ്റര്‍ എഡിജിപി പി വിജയന് നിര്‍ദേശം നല്‍കി.

LATEST NEWS
ഒരൊറ്റ ആപ്പ് മതി; ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം; ആറ് ഭാഷകളില്‍ സേവനം; ‘ശരണ്‍’ ആപ്പ് നിലവില്‍

ഒരൊറ്റ ആപ്പ് മതി; ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം; ആറ് ഭാഷകളില്‍ സേവനം; ‘ശരണ്‍’ ആപ്പ് നിലവില്‍

ശബരിമല: ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ...