രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

Nov 25, 2026

ഗുരുവായൂര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. മൂന്നിന് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ നിന്ന് 3.50ന് ക്ഷേത്രദര്‍ശനത്തിന് പുറപ്പെടും. 4.15 വരെ ക്ഷേത്രത്തില്‍. 4.30ന് ഗുരുവായൂരില്‍ നിന്ന് മടങ്ങും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ കാരക്കാട് ജങ്ഷന്‍ വരെ ഉച്ചയ്ക്ക് ഒന്നിനുശേഷം ഗതാഗതം അനുവദിക്കില്ല.

സ്വകാര്യ ബസുകള്‍ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപമായ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ചാവക്കാട്, പൊന്നാനി ഭാഗത്തുനിന്നുള്ള ടോറസ്, ടിപ്പര്‍ ലോറികള്‍ ചാവക്കാട് ജങ്ഷന് മുന്‍പായും പാവറട്ടിയില്‍ നിന്നു വരുന്നവ പഞ്ചാരമുക്ക് ജങ്ഷനു മുന്‍പായും പാര്‍ക്ക് ചെയ്യണം. തൃശൂരില്‍ നിന്നുള്ള വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം. ഇന്നര്‍ ഔട്ടര്‍ റിങ് റോഡുകളില്‍ പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും.

ട്രയല്‍ റണ്ണിന്റെ ഭാഗമായി നാളെയും നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് അസി. പൊലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ അറിയിച്ചു.

കാലടി സന്ദര്‍ശിക്കും

27ന് കാലടി ജന്മഭൂമി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിക്കും. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനത്തിന് ശേഷം 11.30 ന് തിരികെ പോകും. ക്ഷേത്രദര്‍ശനത്തിന് മാത്രമാണ് രാഷ്ട്രപതി കാലടിയില്‍ എത്തുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 27ന് രാവിലെ മുതല്‍ വൈകീട്ട് നാലുവരെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കില്ല. ദ്രൗപദി മുര്‍മു രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് കാലടിയില്‍ വരുന്നത്.

LATEST NEWS
മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

മിഷന്‍ ചക്കക്കൊമ്പന്‍ ഓണ്‍; തുറസ്സായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി; വിദ്യാലയങ്ങള്‍ക്ക് അവധി; നിരോധനാജ്ഞ

ഇടുക്കി: ചക്കക്കൊമ്പന്‍ എന്ന കാട്ടാനെയെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിക്കുന്ന വനംവകുപ്പിന്റെ...

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

കൊല്ലം: മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും...