‘ലഹരിക്കെതിരെ പടയൊരുക്കം’ പെരുമാതുറ ലഹരി വിരുദ്ധ സമിതി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Nov 25, 2026

പെരുമാതുറ: പെരുമാതുറ ജമാഅത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പെരുമാതുറ ലഹരി വിരുദ്ധ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കിംസ് സി.എസ്.ആറുമായി സഹകരിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ‘ലഹരിക്കെതിരെ പടയൊരുക്കം’ എന്ന മുദ്രാവാക്യമുയർത്തി നവംബർ 27 മുതൽ പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. അണ്ടർ 15, അണ്ടർ 21 വിഭാഗങ്ങളിലായി രണ്ട് ടൂർണമെന്റുകളാണ് ഒരേ സമയം സംഘടിപ്പിക്കുന്നത്.

27 ന് വൈകിട്ട് 3 മണിക്ക് വെൽഫെയർ സ്റ്റേഡിയത്തിൽ പെരുമാതുറ ലഹരി വിരുദ്ധ സമിതി ചെയർമാൻ എം.അബ്ദുൽ വാഹിദിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ഡി.സന്തോഷ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കഠിനംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ആഷിൽ രവി കിക്കോഫ് ചെയ്യും. പെരുമാതുറ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ, ജമാഅത്ത് ഭാരവാഹികൾ, ജനപ്രതിനിധികൾ, സാംസ്‌കാരിക നായകർ, രാഷ്ട്രീയ – സാമൂഹിക നേതാക്കൾ, വിദ്യാർഥികൾ തുടങ്ങി നിരവധിപേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

LATEST NEWS
രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

രാഷ്ട്രപതി ദ്രൗപദി മുര്‍മു മറ്റന്നാള്‍ ഗുരുവായൂരില്‍; കാലടിയിലും എത്തും; ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തും. മൂന്നിന്...