കൊല്ലത്തിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു, ടെസ്റ്റ് ഫലം നെഗറ്റീവ്, കൊല്ലം കടലിലെ എണ്ണ പര്യവേക്ഷണം അവസാനിപ്പിച്ചു

Nov 25, 2026

കടലിൽ കൊല്ലം തീരത്തോടു ചേർന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തി വന്ന എണ്ണ–പ്രകൃതി വാതക പര്യവേക്ഷണം അവസാനിപ്പിച്ചു. 6 കിലോമീറ്റർ താഴ്ചയിൽ വരെ ഡ്രില്ലിങ് നടത്തി 3 മേഖലകളായി സാംപിൾ പരിശോധന നടത്തിയിട്ടും ഫലം നെഗറ്റീവ് ആയതോടെയാണിത്. എണ്ണയുടെയോ പ്രകൃതി വാതകത്തിന്റെയോ സാന്നിധ്യം സാംപിൾ പരിശോധനയിൽ കണ്ടെത്താനായില്ലെന്നാണു വിവരം. ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയ ഏറ്റവും ആഴമേറിയ പര്യവേക്ഷണത്തിനായി സ്ഥാപിച്ച ജാക് അപ് റിഗ്ഗുകൾ ടഗ് ബോട്ടുകളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം മുംബൈയിലേക്കു നീക്കി. റിഗ്ഗിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെയും പിൻവലിച്ചു.

ഡ്രിൽ ചെയ്ത ഭാഗങ്ങൾ പൂർണമായും വെൽ സിമന്റിങ് നടത്തിയാണ് ഇന്ധന പര്യവേക്ഷണത്തിനു കരാർ എടുത്തിരുന്ന ഇംഗ്ലണ്ട് ആസ്ഥാനമായ ഹാലി ബ്രിട്ടൻ കമ്പനി ജാക് അപ് റിഗ്ഗുകൾ നീക്കം ചെയ്തത്. കൊല്ലത്തിനും ആലപ്പാടിനും മധ്യേ 3000 മുതൽ 6000 മീറ്റർ വരെ താഴ്ചയിൽ നടത്തിയ വെൽ ടെസ്റ്റുകളുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഒരു എണ്ണക്കിണറിൽ എത്രത്തോളം ക്രൂഡ് ഓയിൽ അല്ലെങ്കിൽ പ്രകൃതി വാതകം ഉണ്ട്, അതിന്റെ കാഠിന്യം എത്ര? അത് ഏതു വേഗത്തിലും മർദത്തിലും പുറത്തെടുക്കാൻ സാധിക്കും എന്നിവ ശാസ്ത്രീയമായി പരിശോധിക്കുന്ന പ്രക്രിയയാണ് വെൽ ടെസ്റ്റിങ്.

മാസത്തോളം നീണ്ട പര്യവേക്ഷണത്തിനു വിരാമമായെങ്കിലും കൊല്ലം തീരത്തു തന്നെ മറ്റൊരു ഭാഗത്ത് ഓയിൽ ഇന്ത്യയുടെ സർവേ നടക്കുന്നതായും വിവരമുണ്ട്. കൊല്ലം ആഴക്കടലിൽ ഇന്ധന പര്യവേക്ഷണത്തിനു ഹാലി ബ്രിട്ടൻ കമ്പനിയുമായി 1287 കോടി രൂപയുടെ കരാറിലാണു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനു കീഴിലുള്ള ഓയിൽ ഇന്ത്യ ലിമിറ്റഡ് ഏർപ്പെട്ടത്.

LATEST NEWS
തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ്...

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ...