കുട്ടികളുടെ ആധാര്‍ സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാം

Nov 26, 2026

തിരുവനന്തപുരം: കുട്ടികളുടെ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് 2027 സെപ്റ്റംബര്‍ വരെ സൗജന്യമായി പുതുക്കാമെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. ആധാറില്‍ അഞ്ച്, 15 വയസുകളില്‍ ബയോമെട്രിക്‌സ് നിര്‍ബന്ധമായും പുതുക്കണം

സംസ്ഥാനത്തെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ വഴിയും മറ്റ് ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭിക്കും.

കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാർ കാർഡുകൾ താത്കാലികമായി അസാധുവായേക്കാം. സ്‌കോളർഷിപ്പുകൾ, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ, കോളേജ് പ്രവേശനം, ഡിജിലോക്കർ, അപാർ, പാൻ കാർഡ് എന്നിവയ്ക്ക് ആധാർ അത്യാവശ്യമാണ്. സമയബന്ധിതമായി ആധാർ പുതുക്കുന്നതിലൂടെ നീറ്റ്, ജെ.ഇ.ഇ, കീം തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോൾ വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

നവജാത ശിശുക്കൾക്ക് ഉൾപ്പെടെ ആധാറിന് എന്റോൾ ചെയ്യാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കുന്നില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികൾക്ക് ആധാർ നൽകുന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി. കുട്ടികൾക്ക് ഭാവിയിൽ വിവിധ സർക്കാർ ആനുകൂല്യങ്ങൾ തടസമില്ലാതെ ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ ആധാർ എടുക്കാൻ ശ്രമിക്കുക

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമാണ് വിവിധ ഓൺലൈൻ സേവനം ലഭ്യമാകുന്നത്. അതിനാൽ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും ആധാറിൽ ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

സിറ്റിസൺ കോൾ സെന്റർ: 180042511800 (ടോൾ ഫ്രീ) / 04712335523. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 04712525442. ഇമെയിൽ : uidhelpdesk@kerala.gov.in.

LATEST NEWS
വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന് പകരം സിന്‍ഡിക്കേറ്റ്, സര്‍ക്കാരിന് കൂടുതല്‍ അധികാരം; ഭേദഗതി ബില്‍ അവതരിപ്പിക്കും

വിസി നിയമനം: സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റിന് പകരം സിന്‍ഡിക്കേറ്റ്, സര്‍ക്കാരിന് കൂടുതല്‍ അധികാരം; ഭേദഗതി ബില്‍ അവതരിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ (വിസി) നിയമിക്കുന്നതില്‍...

വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

വ്യാജ ഫെയര്‍നെസ് ക്രീമിന് വന്‍ വിപണി; പ്രതിമാസം വിറ്റഴിക്കുന്നത് 75 ലക്ഷം പാക്കറ്റുകള്‍

കൊച്ചി: ഇന്ത്യന്‍ വിപണിയില്‍ വ്യാജ ഫെയര്‍നെസ് ക്രീമുകളുടെ വില്‍പന വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്....

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

കാര്‍ ഇന്‍ഷൂറന്‍സ് നാലുവര്‍ഷ ഒറ്റപ്രീമിയം; ഇരു ചക്രവാഹനങ്ങള്‍ക്ക് ആറ് വര്‍ഷത്തേക്കും; സമഗ്ര പരിഷ്‌കാരത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ഇന്‍ഷൂറന്‍സ് പരിരക്ഷ...