ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി: ഇന്നുകൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Nov 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം മിന്നലിനും മണിക്കൂറില്‍ 30- 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. 29ന് തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ലക്ഷദ്വീപിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് മധ്യ- കിഴക്കന്‍ അറബിക്കടലിന് കുറുകെ തീരദേശ കര്‍ണാടക വരെ ന്യൂനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ശബരിമല, സന്നിധാനം, പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഭാഗികമായി മഴ പെയ്‌തേക്കും.

LATEST NEWS